മൂന്നാം 'വെള്ളി' വെടിവച്ചിട്ട് ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ ടീമിന് നേട്ടം

രുദ്രാംശ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ടീമാണ് വെള്ളി സ്വന്തമാക്കിയത്
Asian Games 2026 Indian men’s 10m air rifle team clinches silver
Asian Games 2026x
Updated on
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം വെള്ളി മെഡല്‍. വനിതകള്‍ക്ക് പിന്നാലെ പുരുഷന്‍മാരും 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗം ടീം ഇനത്തില്‍ വെള്ളി വെടിവച്ചിട്ടു. രുദ്രാംശ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ടീമാണ് വെള്ളി സ്വന്തമാക്കിയത്. 1890.1 പോയിന്റ് നേടിയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. രുദ്രാംശ് 631.8 പോയിന്റും ഹിമാൻഷു 630.0 പോയിന്റും പാർഥ് 628.3 പോയിന്റും വെടിവച്ചാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്.

നേരിയ വ്യത്യാസത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായത്. ഈയിനത്തില്‍ ചൈനയാണ് സ്വര്‍ണം നേടിയത്. അവര്‍ക്ക് 1899.0 പോയിന്റുകള്‍. ദക്ഷിണ കൊറിയയ്ക്കാണ് വെങ്കലം. 1841.4 പോയിന്റുമായാണ് അവര്‍ മൂന്നാമത് എത്തിയത്.

ഇതോടെ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിലെ മൊത്തം മെഡല്‍ നേട്ടവും മൂന്നായി. മൂന്ന് വെള്ളിയും ഷൂട്ടിങ് വിഭാഗത്തില്‍ നിന്നു തന്നെ.

Asian Games 2026 Indian men’s 10m air rifle team clinches silver
ഹോക്കിയില്‍ സൂപ്പര്‍ സണ്‍ഡേ! '32 ​ഗോളുകളുടെ' പെരുമഴ തീർത്ത് ഇന്ത്യ!

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്. 1898.0 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ വെള്ളി വെടിവച്ചിട്ടത്. മലയാളി താരം വിദര്‍ശ വിനോദ്, ഇളവേനില്‍ വാളറിവന്‍, സോനം മസ്‌കര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ടീമില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് വെടിവച്ചിട്ടത് സോനമാണ്. 634.1. ഇളവേനില്‍ 633.5 പോയിന്റുകളും വിദര്‍ശ 630.5 പോയിന്റുകളും ടീമിന് സമ്മാനിച്ചു.

പിന്നാലെ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത പോരാട്ടത്തിലും ഇളവേനില്‍ വാളറിവന്‍ വെള്ളി നേടിയിരുന്നു. താരത്തിന്റെ ഇരട്ട വെള്ളി നേട്ടായിരുന്നു ഇത്.

Asian Games 2026 Indian men’s 10m air rifle team clinches silver
സ്പിന്നില്‍ കുരുക്കി ബംഗ്ലാദേശിനെ തീര്‍ത്തു! ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍
Asian Games 2026 Indian men’s 10m air rifle team clinches silver
രണ്ടാം 'വെള്ളിയണിഞ്ഞ്' ഇന്ത്യ; ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച് ഇളവേനില്‍ വാളറിവന്‍!
Summary

Asian Games 2026: India win silver in the men’s 10m air rifle team event, finishing behind China. Rudrankksh Patil and Himanshu Dhillon lead India’s challenge, while Parth Mane contributes as India secure second place. China take gold, with South Korea claiming bronze

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com