ഹോക്കിയില്‍ സൂപ്പര്‍ സണ്‍ഡേ! '32 ​ഗോളുകളുടെ' പെരുമഴ തീർത്ത് ഇന്ത്യ!

വനിതകള്‍ ഉസ്‌ബെക്കിസ്ഥാനെ 19- 0 എന്ന സ്‌കോറിന് തകര്‍ത്തപ്പോള്‍ പുരുഷ ടീം ഇന്തോനേഷ്യയെ 13-1ന് വീഴ്ത്തി
hockey india
hockey indiax
Updated on
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ ഹോക്കി പോരാട്ടങ്ങളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. വനിതകള്‍ ഉസ്‌ബെക്കിസ്ഥാനെ 19- 0 എന്ന സ്‌കോറിന് തകര്‍ത്തപ്പോള്‍ പുരുഷ ടീം ഇന്തോനേഷ്യയെ 13-1നും തകര്‍ത്ത് ഗംഭീരമായി തുടങ്ങി.

പുരുഷ പോരാട്ടത്തില്‍ കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. അവസാന ക്വര്‍ട്ടറില്‍ അതിവേഗം മൂന്ന് ഗോളുകള്‍ ഇന്ത്യ അടിച്ചുകൂട്ടിയാണ് 13-1 എന്ന സ്‌കോറില്‍ മത്സരം അവസാനിപ്പിച്ചത്.

നിലവിലെ സ്വര്‍ണ ജേതാക്കള്‍ കൂടിയായ ഇന്ത്യ ഇനി വരാന്‍ പോകുന്ന എതിരാളികള്‍ക്കും പ്രകടന മികവിലൂടെ മുന്നറിയിപ്പും നല്‍കി. ദിൽപ്രീത് സിങ് ഇന്ത്യക്കായി നാല് ​ഗോളുകൾ നേടി.

hockey india
സ്പിന്നില്‍ കുരുക്കി ബംഗ്ലാദേശിനെ തീര്‍ത്തു! ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

റെക്കോര്‍ഡ് വിജയത്തോടെയാണ് വനിതകളുടെ മുന്നേറ്റം. ദീപികയാണ് താരമായത്. 8 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 5 എണ്ണം പിറന്നത് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഒരു മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡും ദീപികയുടെ പേരിലായി.

ഏഷ്യന്‍ ഗെയിംസില്‍ വനിതാ പോരില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയം കൂടിയാണിത്. 1982ല്‍ ഹോങ്കോങിനെ 22-0ത്തിനു തകര്‍ത്തതാണ് റെക്കോര്‍ഡില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് 2018 ഏഷ്യന്‍ ഗെയിംസില്‍ കസാഖിസ്ഥാനെ 21-0ത്തിന് തകര്‍ത്തത്.

hockey india
രണ്ടാം 'വെള്ളിയണിഞ്ഞ്' ഇന്ത്യ; ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച് ഇളവേനില്‍ വാളറിവന്‍!
hockey india
3ാം പന്തില്‍ തുടങ്ങി... 9 സിക്‌സ്, 3 ഫോര്‍; 120ാം പന്തിൽ കാത്തിരുന്ന '100' ഷെഫാലി തൂക്കി!
Summary

India's women and men opened their Asian Games hockey campaigns with 19-0 and 13-1 wins over Uzbekistan and Indonesia. Deepika got eight goals for the Indian eves and Dilpreet hit four for the defending men's hockey Asian Games champions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com