പ്രതീകാത്മക ചിത്രം 
India

പേര് ചൊല്ലി വിളിച്ചത് ഇഷ്ടമായില്ല, യുവാവിനെ ബെല്‍റ്റ് ഊരി തല്ലി; നിലത്ത് വലിച്ചെറിഞ്ഞ ബിസ്‌ക്കറ്റുകള്‍ ബലംപ്രയോഗിച്ച് തീറ്റിച്ചു, വീഡിയോ വൈറല്‍, പ്രതികള്‍ പിടിയില്‍ 

വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ്‌ പൊലീസ് പ്രതികള്‍ക്കായി ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 20കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്ത് വലിച്ചെറിഞ്ഞ ബിസ്‌കറ്റ് ബലംപ്രയോഗിച്ച് തീറ്റിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ്‌ പൊലീസ് പ്രതികള്‍ക്കായി ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തിയത്.

പുനെ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിനെ ബെല്‍റ്റ് ഊരി തല്ലുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെല്‍റ്റ് ഊരി തല്ലുന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് മറ്റു പ്രതികളും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്ന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ബിസ്‌ക്കറ്റുകള്‍ ബലംപ്രയോഗിച്ച് തീറ്റിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

പ്രതികളില്‍ ഒരാളെ പേര് ചൊല്ലി വിളിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭായ് എന്ന് വിളിക്കുന്നതിന് പകരം പേര് ചൊല്ലി വിളിച്ചതില്‍ അരിശം പൂണ്ട പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT