വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

നാട്ടുകാര്‍ നോക്കിനില്‍ക്കെ വാഹനത്തിലിട്ട് ഗുസ്തി താരത്തെ വെടിവച്ചു കൊന്നു; ഞെട്ടല്‍ മാറാതെ നഗരം; വീഡിയോ

നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പൂനെ:  നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. വാഹനത്തില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് അക്രമികളുടെ വെടിയേറ്റത്. സംഘം ഒന്നിലധികം തവണ ഇയാള്‍ക്ക് നേരെ നിറയൊഴിച്ചു. 37കാരനായ ഗുസ്തിതാരം നാഗേഷ് എസ് കരാലെയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10: 40 ഓടെയായിരുന്നു സംഭവം.നഗരത്തിന്റെ പ്രാന്തപ്രദേശമായ ചാക്കാനില്‍ നിന്ന് തന്റെ എസ് യുവിയില്‍ കയറി ഇരിക്കുന്നതിനിടെ വാഹനം നാലംഗസംഘം വളയുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ സംഘം അദ്ദേഹത്തെ നിരവധി തവണ ഇടിക്കുകയും ചെയ്ത ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഇദ്ദേഹത്തെ ആക്രമിക്കുന്നത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 37കാരനായ ഗുസ്തിക്കാരനെ ആക്രമിസംഘം വളഞ്ഞിട്ട് വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കൊലപാതകികളെ കണ്ടെത്താന്‍ നാല് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി പൊലീസ്് പറഞ്ഞു. ബിസിനസ് വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT