ഫയൽ ചിത്രം 
India

കോവിഡ് വ്യാപനത്തിന് ശമനമില്ല; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനത്തിന് ശമനമില്ല; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്. 

ശനിയാഴ്ച 217 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം ആറായിരവും കടന്നിരുന്നു. പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് മൊത്തം ബാധകമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. 

നേരത്തെ രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാരും ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT