കുത്തബ് മിനാർ 
India

കുത്തബ്മിനാര്‍ നിര്‍മ്മിച്ചത് വിക്രമാദിത്യന്‍; സൂര്യഗോപുരമെന്ന് പുരാവസ്തുവകുപ്പ് മുന്‍ ഡയറക്ടര്‍

കുത്തബ്മിനാര്‍ നിര്‍മ്മിച്ചത് കുത്തബ് ദ്ദീന്‍ ഐബക് അല്ലെന്നും രാജ വിക്രാമാദിത്യയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുത്തബ്മിനാര്‍ നിര്‍മ്മിച്ചത് കുത്തബ്ദ്ദീന്‍ ഐബക് അല്ലെന്നും രാജ വിക്രാമാദിത്യയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ. ഇത് കുത്തബ് മീനാറല്ല, സൂര്യഗോപുരമാണ്. അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യയാണ് നിര്‍മ്മിച്ചത്. ഇത് സംബന്ധിച്ച ധാരാളം തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുത്തബ്മിനാറിലെ ഗോപുരത്തിന് 25ഇഞ്ച് ചെരിവ് ഉണ്ട് അത് സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ്. ജൂണ്‍ 21ന് ഇതിനകത്ത് അരമണിക്കൂര്‍ നേരം നിഴല്‍ വീഴില്ല. അത് ശാസ്ത്രവും പുരാവസ്തുവകുപ്പ് കണ്ടെത്തിയതുമാണ്. കുത്തബ് മീനാറിന്റെ നിര്‍മ്മിതി ഒരു സ്വതന്ത്രഘടനയിലാണ്. അതിന് സമീപത്തുള്ള പള്ളിയുമായി ബന്ധമില്ല. കുത്തബ്മീനാറിന്റെ വാതില്‍ വടക്കോട്ടാണ്. രാത്രിയില്‍ ആകാശത്തുനിന്നുള്ള ധ്രുവനക്ഷത്രം കാണുന്നതിനായാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുത്തബ്മീനാറില്‍ മറ്റൊരു ഹിന്ദുവിഗ്രഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 1200 വര്‍ഷം പഴക്കമുള്ള നരസിംഹവിഗ്രഹമാണ് കണ്ടെത്തിയത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്ന വിഗ്രഹമാണിതെന്നാണ് കരുതുന്നത്.  നേരത്തെ കുത്തബ് മിനാറിനുള്ളില്‍ ഗണപതി, കൃഷ്ണ വിഗ്രഹങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുത്തബ്മീനാര്‍ കോപ്ലക്‌സിലെ തൂണിലാണ് ഹിന്ദുവിഗ്രഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കുത്തബ്മിനാര്‍ ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി. 27 അമ്പലങ്ങള്‍ തകര്‍ത്താണ് കുത്തബ്മിനാര്‍ നിര്‍മ്മിച്ചതെന്നാണ് ഒരുവിഭാഗം പുരാവസ്തു ഗവേഷകര്‍ പറയുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT