Raghav Chadha ANI
India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കി

അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി.

2023 മുതല്‍ രാജ്യസഭയില്‍ എഎപി ഡെപ്യൂട്ടി ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പുതിയ ഉപനേതാവായി നിയോഗിക്കപ്പെട്ട അശോക് മിത്തല്‍. 37 കാരനായ രാഘവ് ഛദ്ദ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഏതാനും കാലങ്ങളായി അകന്നുനില്‍ക്കുകയായിരുന്നു.

പുതിയ നടപടിയോടെ ഛദ്ദ എഎപി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയും നേതൃത്വവും ഉള്‍പ്പെടുന്ന പ്രധാന സംഭവവികാസങ്ങളില്‍ ഛദ്ദ തുടര്‍ച്ചയായി മൗനം പാലിച്ചു വരികയായിരുന്നു. ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട, ജന്തര്‍മന്തറില്‍ എഎപി സംഘടിപ്പിച്ച ജന്‍സഭയിലും രാഘവ് ഛദ്ദ പങ്കെടുത്തിരുന്നില്ല.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കിയ സംഭവത്തില്‍ രാഘവ് ഛദ്ദ പരസ്യമായി ഒരു പ്രതികരണവും നടത്തിയില്ല. പാര്‍ട്ടി നേതാക്കളെ മോചിപ്പിച്ചതില്‍ അനുകൂലമായി രാഘവ് ഛദ്ദ സമൂഹമാധ്യമത്തിലും ഒരു കുറിപ്പ് പോലും ഇട്ടിരുന്നില്ല.

Internal strife is escalating in AAP. Senior leader Raghav Chadha has been removed from the post of party deputy leader in the Rajya Sabha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ