'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പാകിസ്ഥാൻ പിൻമാറി
Pakistan withdraw from World Championship of Legends
Pakistan withdraw from World Championship of Legendsx
Updated on: 
1 min read

ഷാർജ: ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽ നിന്നു പാകിസ്ഥാൻ പിന്മാറി. ടീമിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എൻഒസി നൽകാത്തതിനെ തുടർന്നാണ് പിന്മാറ്റം. പാകിസ്ഥാൻ ചാംപ്യൻസ് ടീമിന് എൻഒസി നൽകണമെന്ന് ഉടമ കാമിൽ ഖാൻ അഭ്യർഥിച്ചെങ്കിലും പിസിബി നൽകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിൽ നിന്നു. കഴിഞ്ഞ വർഷം ഇന്ത്യയുമായുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ പിസിബി മുന്നോട്ടുവച്ചിരുന്നു. എന്നാൽ വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് ടീമിനു എൻഒസി നൽകില്ലെന്നു പിസിബി നിലപാടെടുതത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ഇതിൽ ഇന്ത്യൻ ടീം രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നാണ് പിസിബി മുന്നോട്ടുവച്ച ആവശ്യം. എന്നാൽ ഡബ്ല്യുസിഎൽ ഇതു നിരസിച്ചു. പിന്നാലെ ഷാഹിഫ് അഫ്രീദി ക്യാപ്റ്റനായ ടീമിന് എൻഒസി നൽകില്ലെന്ന് പിസിബി നിലപാട് എടുത്തു. ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമംഗങ്ങൾ യുഎഇയിൽ എത്തിയിരുന്നു. അതിനിടെയാണ് പിസിബിയുടെ അപ്രതീക്ഷിത തീരുമാനം.

ഒക്ടോബർ 3ന് നടക്കേണ്ടിയിരുന്ന ബംഗ്ലദേശ് ചാംപ്യൻസിനെതിരെയുള്ള പാക്കിസ്ഥാന്റെ ഉദ്ഘാടന മത്സരം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. ഒക്ടോബർ 10നാണ് ഇന്ത്യ ചാംപ്യൻസ്– പാകിസ്ഥാൻ ചാംപ്യൻസ് മത്സരം നിശ്ചയിച്ചിരുന്നത്.

‘എൻഒസി നൽകാൻ വിസമ്മതിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിലവിൽ നടക്കുന്ന വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്‌സിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് പാകിസ്ഥാൻ ചാംപ്യൻസ് ഖേദപൂർവം അറിയിക്കുന്നു. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഈ ആഗോള കൂട്ടായ്മയിൽ പാകിസ്ഥാൻ ചാംപ്യൻസിനെ പ്രതിനിധീകരിക്കാൻ ഞങ്ങളുടെ കളിക്കാർക്ക് അവസരം ലഭിക്കാത്തതിൽ സ്വാഭാവികമായും നിരാശയുണ്ട്.‘

Pakistan withdraw from World Championship of Legends
സൂര്യകുമാർ യാദവിനെ മുംബൈ ടീമിനും വേണ്ട!

'പിസിബിയുടെ അധികാരത്തെയും അതിന്റെ തീരുമാനത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഞങ്ങളുടെ കളിക്കാർക്കും പിന്തുണയ്ക്കുന്നവർക്കും ആരാധകർക്കും അവരുടെ ക്ഷമയ്ക്കും സഹിഷ്ണുതയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും ഞങ്ങൾ ആത്മാർഥമായി നന്ദി പറയുന്നു’– ടീം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് 2025 ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ നടന്ന ഡബ്ല്യുസിഎലിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ ചാംപ്യൻസ് വിസമ്മതിച്ചത്. ഇതാണ് തർക്കങ്ങളിലേക്ക് നയിച്ചത്. മത്സരം റദ്ദാക്കുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്തു.

സെമി ഫൈനലിലും ഇന്ത്യ നിലപാട് ആവർത്തിച്ചു. അതോടെ സെമി ഉപേക്ഷിക്കുകയും പാകിസ്ഥാൻ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം.

Pakistan withdraw from World Championship of Legends
ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)
Pakistan withdraw from World Championship of Legends
'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ
Summary

Pakistan Champions have withdrawn from the World Championship of Legends (WCL) after the PCB refused to issue No-Objection Certificates (NOCs) to the side

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pratibha
Traffic Restrictions
Combat Ju-Jutsu Asian Championship
Akash Joesph Varghese, Premalu 2
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com