'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതൽ പോരാട്ടം, സീ5 ആപ്പിൽ ലൈവ് കാണാം
Lionel Messi training
Lionel Messix
Updated on: 
2 min read

ബ്യൂണസ് അയേഴ്സ്: ഇതിഹാസ നായകൻ ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി. നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തിൽ വിശ്വ വിഖ്യാതമായ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സി അവസാനമായി മെസി അണിയും. എതിരാളികൾ, വേദി, അദ്ദേഹം ധരിക്കുന്ന 10ാം നമ്പർ ജേഴ്സി ഈ മത്സരത്തിലെ എല്ലാം സവിശേഷതകൾ ഏറെയുള്ളതാണ്. മനോഹരമായൊരു യാത്രയയപ്പാണ് തങ്ങളുടെ ഇതിഹാസ നായകനായി അർജന്റീന ഒരുക്കിയിരിക്കുന്നത്. സ്വർണ നിറത്തിൽ പേരും 10 എന്ന നമ്പറും സവിശേഷമായി കൊടുത്തിട്ടുള്ള ജേഴ്സിയുമായിരിക്കും മത്സരത്തിൽ അദ്ദേഹം ധരിക്കുക. ഇതിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ ആരാധകർക്ക് സീ സ്പോർട്സ് ചാനലിലൂടെയും സീ5 ആപ്പിലൂടെയും മത്സരം തത്സമയം കാണാം.

കുഞ്ഞൻ ആഫ്രിക്കൻ രാജ്യം ബെനിൻ ആണ് ഫിഫയുടെ അന്താരാഷ്ട്ര വിൻഡോയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മെസിയുടെ അവസാന അർജന്റീന പോരാട്ടത്തിലെ എതിരാളികൾ. ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.

ഫിഫ വിൻഡോയിൽ അർജന്റീന കളിക്കുന്ന മൂന്നാമത്തെ സൗഹൃദ പോരാട്ടമാണിത്. അന്താരാഷ്ട്ര കരിയർ നാട്ടുകാർക്ക് മുന്നിൽ തന്നെ കളിച്ച് അവസാനിപ്പിക്കാനുള്ള അവസരവും ഇതിലൂടെ മെസിക്ക് ലഭിക്കുന്നു. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മെസിക്കുള്ള ആദരമെന്ന നിലയിലാണ് ലയണൽ സ്കലോനി ബെനിനെതിരായ പോരാട്ടത്തിനുള്ള സ്ക്വാഡിലേക്ക് മെസിയേയും ഉൾപ്പെടുത്തിയത്.

Lionel Messi training
മെസി vs അർജന്റീന... ഒരു 'പ്രേമലു' കഥ!

അർജന്റീനയ്ക്കായി 208ാം അന്താരാഷ്ട്ര മത്സരം കളിച്ചാണ് അദ്ദേഹം വിരമിക്കുക. നിലവിൽ 207 കളികളിൽ അർജന്റീനയ്ക്കായി മെസി കളത്തിലെത്തി. രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന നേട്ടവും ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരമെന്ന നേട്ടവും മെസിക്ക് സ്വന്തമാണ്.

മെസിയുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഒക്ടോബർ ആറിന് വിരാമമാകുന്നത്. ദേശീയ ടീമിനായി 125 ​ഗോളുകളും 68 അസിസ്റ്റുകളുമുണ്ട്. 2022ലെ ഖത്തർ ലോകകപ്പ് കിരീട നേട്ടമാണ് ഏറ്റവും സമ്മോഹന ഓർമ. 2 കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമ ട്രോഫിയും മെസി അർജന്റീനയ്ക്കായി നേടിയിട്ടുണ്ട്. 2008ൽ ഒളിംപിക് സ്വർണം, 2021ലും 2024ലും തുടരെ കോപ്പ കിരീടങ്ങൾ. 2022ൽ ലോകകപ്പ്, 2022ൽ തന്നെ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ കിരീടവും.

നൈജീരിയ, ടോ​ഗോ, ബുർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ചെറിയ ആഫ്രിക്കൻ രാജ്യമാണ് മെസിയുടെ അവസാന എതിരാളികളായ ബെനിൻ. ദി സ്ക്വിറൽസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അവർ പിന്നീട് ഔദ്യോ​ഗികമായ ദി ചീറ്റാസ് എന്നു മാറ്റി. മഞ്ഞയും പച്ചയും കലർന്ന ജേഴ്സിയാണ് ബെനിൻ താരങ്ങൾ പരമ്പരാ​ഗതമായി ധരിക്കുന്നത്.

Lionel Messi training
'ലയണൽ മെസി'... സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!
Lionel Messi training
'ഇനി നൽകാൻ ഒന്നുമില്ല... എന്നെ സ്നേഹിച്ചതിന് നന്ദി'
Summary

Lionel Messi's Farewell Match: Some special arrangements have been made as Lionel Messi looks to hang up his boots in international football in the Argentina vs Benin friendly match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com