പ്രതീകാത്മക ചിത്രം 
India

തിരക്കേറിയ നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു, സഹായിക്കാതെ വിഡിയോ ചിത്രീകരിച്ച് വഴിയാത്രക്കാര്‍

പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയിലെ തിരക്കേറിയ ഫുട്പാത്തില്‍ പട്ടാപ്പകല്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. യുവതിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം പൊതു നിരത്തില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.

ഉപജീവനത്തിനായി പഴയ തുണികളും മറ്റും വിറ്റ് ജീവിക്കുന്ന സ്ത്രീയെ ലോകേഷ് എന്നയാളാണ് പട്ടാപ്പകല്‍ തിരക്കേറിയ നഗരമായ ഉജ്ജയിനിയില്‍ ബലാത്സംഗത്തിനിരയാക്കിയത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടും ഇതുവഴി പോയ ആരും അവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. എല്ലാവരും സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കാനാണ് ശ്രദ്ധിച്ചത്.

ഒരു വര്‍ഷം മുമ്പ് ഉജ്ജയിയിനിയില്‍ മാനസിക വൈക്യലമുള്ള 12 വയസുകാരിയെയും ബലാത്സംഗത്തിനിരയാക്കിയിരുന്നു. അര്‍ധനഗ്നയായ പെണ്‍കുട്ടി നഗരത്തിലൂടെ ഓടിയെങ്കിലും ആരും സഹായിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് ഭയാനകമാണെന്നും രാജ്യം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രടട്‌റി പ്രിയങ്ക ഗാന്ധി വദ്ര എക്‌സില്‍ കുറിച്ചു. എംപിസിസി അധ്യക്ഷന്‍ ജിതു പട്‌വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ ആക്രമണം മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബിജെപി അധ്യക്ഷനം ലോക്‌സഭാ എംപിയുമായ വി ഡി ശര്‍മ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

SCROLL FOR NEXT