Rahul Gandhi 55th Birthday 
India

രാഹുല്‍ ഗാന്ധിക്ക് 55-ാംപിറന്നാള്‍; ആശംസകളുമായി പ്രമുഖര്‍

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെട നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് (Rahul Gandhi 55th Birthday)ഇന്ന് 55-ാം പിറന്നാള്‍. ജന്‍മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെട നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

'ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ'- രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംസകള്‍ നേര്‍ന്നു. ''രക്തത്താലല്ല, ചിന്ത, ദര്‍ശനം, ലക്ഷ്യം എന്നിവയാല്‍ ബന്ധിതനായ എന്റെ സഹോദരന് ഊഷ്മളമായ ജന്മദിനാശംസകള്‍.നിങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് ധൈര്യത്തോടെ നയിക്കട്ടെ. പ്രകാശമാനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയില്‍, വിജയം നമ്മുടേതായിരിക്കും.' അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാഹുലിന് ആശംസകള്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും ജന്‍മദിനാശംസകള്‍ നേര്‍ന്നു.

'രാഹുല്‍ ജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകള്‍. ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ. ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും, പിന്നാക്കക്കാരുടെയും, ദലിതരുടെയും, ആദിവാസികളുടെയും, പിന്നാക്ക വിഭാഗങ്ങളുടെയും, അവകാശങ്ങള്‍ക്കായാണ് രാഹുലിന്റെ പേരാട്ടം. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണും. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും നിങ്ങള്‍ മുന്നില്‍ നിന്ന് രാജ്യത്തെ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗെഹ് ലോട്ട് എക്‌സില്‍ കുറിച്ചു.

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന തൊഴില്‍ മേളയില്‍ 20,000 ത്തോളം തൊഴില്‍രഹിതരായ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ന്യൂഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദര്‍ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'രാജ്യത്തെ യുവാക്കളോടുള്ള രാഹുല്‍ ഗാന്ധിയുടെ താല്‍പര്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,' യാദവ് പറഞ്ഞു. 'സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT