Rahul Gandhi 
India

രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിന്റെ ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടാകും: രാഹുൽ ഗാന്ധി

മൻ ദിവസവും മദ്യത്തിന്റെ സ്വാധീനത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

സംരൂർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനം രൂക്ഷമായ ലഹരിവിപത്ത് നേരിടുമ്പോൾ മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ മദ്യത്തിന്റെ സ്വാധീനത്തിലാണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണിയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ് ആം ആദ്മി പാർട്ടിയെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള പോരാട്ടത്തിനാണ് പഞ്ചാബ് വേദിയാകുന്നത്.

സംരൂരിൽ നടന്ന കോൺഗ്രസിന്റെ 'ഇൻസാഫ് റാലിയിൽ' സംസാരിക്കവെ, തങ്ങൾ ലോക്‌സഭാംഗങ്ങളായിരുന്ന കാലത്തെ അനുഭവങ്ങൾ രാഹുൽ ഗാന്ധി അനുസ്മരിച്ചു. "ഞാൻ അദ്ദേഹത്തോടൊപ്പം ലോക്‌സഭയിലുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ കൂടെ ഇരുന്ന് തമാശകൾ പറയുമായിരുന്നു. എന്നാൽ രാവിലെ 11 മണിക്ക് തന്നെ അദ്ദേഹത്തിന്റെ ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടാകുമായിരുന്നു," രാഹുൽ ഗാന്ധി പറഞ്ഞു.

ഭഗവന്ത് മൻ മദ്യപിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും താനതിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ രാഹുൽ, എന്നാൽ സംസ്ഥാനത്തെ ലഹരിവിപത്തിനെതിരെ പോരാടേണ്ട ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിലാകുന്നത് എങ്ങനെയാണെന്ന് ചോദിച്ചു. "മൻ മദ്യപിക്കരുതെന്ന് ഞാൻ പറയുന്നില്ല, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ലഹരിവിപത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ മുഖ്യമന്ത്രിക്ക് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ മദ്യത്തിന്റെ സ്വാധീനത്തിൽ തുടരാനാകില്ല," അദ്ദേഹം വ്യക്തമാക്കി. ലഹരിയുടെ വേദനയറിയുന്ന, പഞ്ചാബിന്റെ ഹൃദയതുടിപ്പറിയുന്ന ഒരു നേതൃത്വമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുതിർന്ന ഒരു നേതാവിൽ നിന്നും ഇത്തരത്തിലുള്ള താഴ്ന്ന നിലയിലുള്ള പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലായിരുന്നെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും ലഹരി ഉപയോഗ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും എന്നാൽ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ കൊണ്ട് യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Addressing an 'Insaaf Rally' in Sangrur, Congress MP Rahul Gandhi launched a scathing attack on Punjab Chief Minister Bhagwant Mann, alleging that he remains under the influence of alcohol every evening and even smelled of it by 11:00 am during their days in the Lok Sabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസാഞ്ചലസ് മേയര്‍; ചരിത്ര വിജയം

വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വിമാനത്തിലും 'ഹരിത ഇന്ധനം' നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ: അഭിമുഖത്തിലൂടെ നിയമനം; ലൈൻമാൻ, ഫോട്ടോഗ്രാഫർ, അഡ്മിനിസ്ട്രേറ്റർ....

'രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകട്ടെ; അവിടെ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ'