മോദി സ്‌റ്റേഡിയത്തില്‍ ഇരുന്ന് ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നു 
India

മോദി അപശകുനം;  സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു; അധിക്ഷേപിച്ച് രാഹുല്‍

മോദി സ്‌റ്റേഡിയത്തില്‍ എത്തുംവരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. എന്നാല്‍ അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം സ്‌റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മോദി സ്‌റ്റേഡിയത്തില്‍ എത്തുംവരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. എന്നാല്‍ അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും രാഹുല്‍ പറഞ്ഞു. 'നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, അപശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം’ – രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ആറാമത് ലോകകപ്പ് കിരീട നേട്ടം. ഇത്തവണ ഓസ്‌ട്രേലയിക്കാള്‍ ലോകകിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീം ഇന്ത്യയായിരുന്നു. ലോകപ്പില്‍ മറ്റെല്ലാം മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

ഗ്വാളിയാറില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്‍ക്ക് പരിക്ക്, 6 പേരുടെ നിലഗുരുതരം

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ