രാജ്‌നാഥ് സിങിന് ദേശീയപതാകയും റോസാപ്പൂവും നല്‍കുന്ന രാഹുല്‍  വീഡിയോ ദൃശ്യം
India

രാജ്‌നാഥ് സിങിന് ദേശീയപതാകയും റോസാപ്പൂവും നല്‍കി രാഹുല്‍; പാര്‍ലമെന്റില്‍ വേറിട്ട പ്രതിഷേധം; വിഡിയോ

അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് ബിജെപി അംഗങ്ങള്‍ക്ക് ദേശീയ പതാകയും റോസാപ്പൂവും നല്‍കിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ലേക്‌സഭയിലേക്ക് പ്രവേശിക്കുന്ന മന്ത്രി രാജ്‌നാഥ് സിങിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദേശീയപതാകയും റോസാപ്പൂവും നല്‍കി.

പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ കവാടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ റോസാപ്പൂവും ദേശീയപതാകയുമാണ് നിന്നത്. മന്ത്രി സുരേഷ് ഗോപിക്ക് സംസ്ഥാനത്തുനിന്നുള്ള എംപിമാരാണ് ദേശീയപതാകയും റോസാപ്പൂവും നല്‍കിയത്. 'ഞങ്ങള്‍ ബിജെപി സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കുകയാണ്. അവര്‍ക്ക് ഞങ്ങള്‍ ദേശീയ പതാകയും റോസാപ്പൂവും നല്‍കും. രാഷ്ട്രമാണ് ഏറ്റവും പ്രധാനം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ആഗ്രഹിക്കുന്നത്' കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു.

അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ച നവംബര്‍ 20 മുതല്‍ ഈ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭാനടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധം തുടരുകയാണ്. അദാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറോസുമായി ബന്ധമാരോപിച്ച് ബിജെപി രംഗത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!