രാഹുൽ ​ഗാന്ധി ലോക്സഭയിൽ  പിടിഐ
India

രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവ്; അംഗീകാരം നല്‍കി സ്പീക്കർ

ജൂണ്‍ ഒമ്പതു മുതല്‍ പ്രാബല്യത്തിലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ നിര്‍ദേശം അംഗീകരിച്ചതായി സ്പീക്കറുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ജൂണ്‍ ഒമ്പതു മുതല്‍ പ്രാബല്യത്തിലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യ മുന്നണി യോഗം രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് രാഹുല്‍ഗാന്ധി. പിതാവ് രാജീവ് ഗാന്ധി, അമ്മ സോണിയാഗാന്ധി എന്നിവരാണ് മുമ്പ് പ്രതിപക്ഷ നേതാവായത്.

രാഹുൽ ​ഗാന്ധി സ്പീക്കർ ഓം ബിർലയ്ക്കൊപ്പം

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽച്ചേർന്ന ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. രാഹുൽ​ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം നേരത്തെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT