ചെന്നൈ : തമിഴ്‌നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ചുള്ള കാര്‍ഷിക വിനോദമായ ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെത്തി. ജല്ലിക്കെട്ടിന്റെ പ്രധാന കേന്ദ്രമായ മധുരയിലെ അവണിയപുരത്ത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് രാഹുല്‍ ജല്ലിക്കെട്ട് വീക്ഷിക്കുന്നത്.
വന്നത് തമിഴ്‌നാടിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്ജനതയുടെ ചരിത്രവും സംസ്‌കാരവും കാത്തുസൂക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണെന്നും രാഹുല്‍ വ്യക്തമാക്കി. രാഹുലിന്റെ സന്ദര്‍ശനം ആവേശം പകരുന്നതെന്ന് ഉദയനിധി സ്റ്റാലിനും അഭിപ്രായപ്പെട്ടു.
അടുത്തുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് തമിഴ്‌നാട്ടില്‍. ഈ സാഹചര്യത്തിലാണ് ജല്ലിക്കെട്ട് കാണാനുള്ള രാഹുലിന്റെ വരവ് ശ്രദ്ധേയമാകുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രത്യേക വികരമായ ജല്ലിക്കെട്ട് വീക്ഷിക്കുന്നതിനൊപ്പം, സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുക കൂടി രാഹുല്‍ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോര്‍ട്ട്.
നരേന്ദ്രമോദി സര്‍ക്കാരിന്‍രെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്ന വേളയില്‍, രാഹുല്‍ കാര്‍ഷിക വിനോദമായ ജല്ലിക്കെട്ട് കാണാനെത്തുന്നത്, കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ കൂടിയാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ എസ് അളഗിരി പറഞ്ഞു. കാളകള്‍ കര്‍ഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണെന്ന് അളഗിരി പറഞ്ഞു.
2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയറാം രമേശ് കേന്ദ്ര പരിസ്ഥിതിമന്ത്രിയായിരിക്കെയാണ് കാളകളെ ഉപയോഗിച്ചുള്ള വിനോദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates