ഫഥ്‌റസില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന രാഹുല്‍ പിടിഐ
India

ഹഥ്‌റസ് ദുരന്തഭൂമിയില്‍; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍

മരിച്ചവരുടെ കുടംബാംഗങ്ങളുമായും അപകടത്തില്‍ പരിക്കേറ്റവരുമായും രാഹുല്‍ സംസാരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സത്സംഗിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹഥ്റസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും അപകടത്തില്‍ പരിക്കേറ്റവരുമായും രാഹുല്‍ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവില 7:15ന് എത്തിയ രാഹുലിനൊപ്പം അഖിലേഷ് യാദവും ഒപ്പമുണ്ട്.

അതേസമയം, ഹഥ്‌റസ് അപകടത്തില്‍ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭോലെ ബാബയുടെ അനുയായികളാണ് യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഘാടകരായ 6 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ആള്‍ ദൈവം ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫഥ്‌റസില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന രാഹുല്‍

ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അദ്ദേഹം രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫഥ്‌റസില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന രാഹുല്‍

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍; കെ മുരളീധരന്റെ 'എരണംകെട്ടവന്‍' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

എസ്എസ്എൽസി; പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു; അറിയാൻ ഈ വെബ് സൈറ്റുകൾ

SCROLL FOR NEXT