Rahul gandhi file
India

'നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതാണോ തെറ്റ്; ഉന്നാവോ കേസില്‍ പ്രതിക്ക് ജാമ്യം നല്‍കരുതായിരുന്നു'

ഇരയായ പെണ്‍കുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റക്കാരനായ മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത് തീര്‍ത്തും നിരാശാജനകവും ലജ്ജാകരവുമാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറുന്നത് ന്യായമാണോ എന്ന് രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമില്‍ കൂടി ചോദ്യമുന്നയിച്ചു.

നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവര്‍ ചെയ്ത തെറ്റെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇരയായ പെണ്‍കുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റക്കാരനായ മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത് തീര്‍ത്തും നിരാശാജനകവും ലജ്ജാകരവുമാണ്. പീഡകന് ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള നീതിയാണ്? നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങളില്‍ കൂടി ചത്ത സമൂഹമായി മാറുകയാണ് നാം. ഒരു ജനാധിപത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക എന്നത് അവകാശമാണ്. അതിനെ അടിച്ചമര്‍ത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്. നിസ്സഹായതയും ഭയവും അനീതിയുമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജാമ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അതിജീവിതയും മാതാവും ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെ അതിക്രമമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. പെണ്‍കുട്ടിയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Rahul Gandhi Slams Centre Over Unnao Survivor's Plight: "Is This Justice?"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

'പുറത്തിറങ്ങിയാല്‍ കൊല്ലും'; റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു

പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരന് നേരെ പീഡന ശ്രമം; പള്ളി പരിപാലന സമിതി അംഗം പിടിയില്‍

'ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നു'; വിനായകന്‍ ആശുപത്രി വിട്ടു

SCROLL FOR NEXT