ലാലുവും രാഹുലും/ പിടിഐ 
India

’ഈ താടിയൊക്കെ വെട്ടിയൊതുക്കു, ഒരു കല്യാണം കഴിക്കു’- രാഹുലിനോട് ലാലു

കേട്ടു നിന്നവരിൽ ചിരി പടർത്തുന്നതായിരുന്നു ലാലുവിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: പ്രതിപക്ഷ ഐക്യ സമ്മേളനത്തിനു പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് മുതിർന്ന നേതാവായ ആർജെഡിയുടെ ലാലു പ്രസാദ് യാദവിന്റെ വക ഉപദേശം. മറ്റൊന്നുമായിരുന്നില്ല ലാലുവിന്റെ ആവശ്യം. രാഹുൽ ​ഗാന്ധി കല്യാണം കഴിക്കണമെന്നായിരുന്നു ലാലു ആവശ്യപ്പെട്ടത്. യോ​ഗ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ലാലു ഇക്കാര്യം പറഞ്ഞത്. കേട്ടു നിന്നവരിൽ ചിരി പടർത്തുന്നതായിരുന്നു ലാലുവിന്റെ പ്രതികരണം.

’രാഹുൽ താങ്കൾ ഒരു വിവാഹം കഴിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. താടിയൊക്കെ വടിച്ചു കളയണം. വിവാഹത്തെക്കുറിച്ചു പറയുമ്പോൾ താങ്കൾ കേൾക്കുന്നില്ലെന്ന് അമ്മ ഞങ്ങളോടു പരാതി പറയുന്നു. താങ്കളുടെ വിവാ​ഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്കൊക്കെ ആ​ഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുകയാണ്. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. അതിപ്പോൾ ഉറപ്പിക്കൂ. ഞങ്ങൾ പറയുന്നത് കേൾക്കൂ’- ലാലു ഉപദേശിച്ചു. 

രാഹുലിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതിനു പിന്നാലെയായിരുന്നു ചിരി പടർത്തിയ ലാലുവിന്റെ പ്രതികരണം. വിവാഹക്കാര്യം ചിരിയിൽ ഒതുക്കിയ രാഹുൽ പക്ഷേ താടി വെട്ടിയൊതുക്കാമെന്നു സമ്മതിച്ചു. താങ്കൾ പറഞ്ഞ സ്ഥിതിക്ക് വിവാഹം നടന്നേക്കാമെന്നും രാഹുൽ തമാശയായി പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT