രഹുല്‍ ഗാന്ധി/ പിടിഐ 
India

'ബിജെപിയുടെ കെണിയില്‍ ചാടരുത്'; ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍, ബിജെപി ഒരുക്കുന്ന കെണികളില്‍ ചെന്നു ചാടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍, ബിജെപി ഒരുക്കുന്ന കെണികളില്‍ ചെന്നു ചാടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രത്യയശാസ്ത്രപരമായ വ്യക്തതയുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തിനില്‍ പറഞ്ഞു.

സാധാരണ ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങളില്‍ ചെന്നു ചാടരുത്. ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ തന്ത്രങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ചെന്നുചാടുകയാണെന്നും അത്തരം അപകടങ്ങളില്‍ വീഴരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായി പവന്‍ ഖേര വിശദീകരിച്ചു.

സനാതന ധര്‍മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമാവുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നതിനിടെയാണു രാഹുല്‍ ഗാന്ധിയുടെ നിര്‍േദശം. ഇത്തരം വിഷയങ്ങളില്‍നിന്നും പാര്‍ട്ടി അകന്നുനില്‍ക്കണമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങും പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT