റെയില്‍വേ 
India

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പരിധി കടന്ന് ലഗേജ് കൊണ്ടുപോയാല്‍ അധിക ചാര്‍ജ്; നിരക്ക് വര്‍ധനയുമായി റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ നിശ്ചിത ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ അധിക ചാര്‍ജ് ഏര്‍പ്പെടുത്താന്‍ റെയില്‍വേ. ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് റെയില്‍വേ കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. ഇതിനിടെയാണ് ലഗേജുകളുടെ ഭാരത്തിന് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കുന്നത്.

അതേസമയം, വിമാനങ്ങളിലെന്നപോലെ ട്രെയിനുകളിലും നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ നിശ്ചിത ഭാരത്തില്‍ കൂടുതല്‍ കൊണ്ടുപോകുന്നത് സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയില്‍വേയുടെ ന്യായം. ഇതിന് അധിക ചാര്‍ജ് ഈടാക്കും.

രണ്ടാം ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോഗ്രാം ലഗേജ് സൗജന്യമായും 70 കിലോഗ്രാം വരെ അധിക ചാര്‍ജ് നല്‍കിയും കൊണ്ടുപോകാന്‍ അനുവാദമുണ്ട്. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി 40 കിലോഗ്രാം സൗജന്യമായും 80 കിലോഗ്രാം ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം. എസി 3 ടയര്‍ അല്ലെങ്കില്‍ ചെയര്‍ കാറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 40 കിലോഗ്രാം സൗജന്യ അലവന്‍സ് അനുവദിച്ചിട്ടുണ്ട്. ഇത് പരമാവധി പരിധി കൂടിയാണ്.

ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോഗ്രാം ലഗേജ് സൗജന്യമായും പരമാവധി പരിധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാന്‍ അനുവാദമുണ്ട്. എസി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെ ചാര്‍ജ് ഈടാക്കിയും കൊണ്ടുപോകാം.

Rail Passengers Will Pay Upto 6-Times Penalty For Carrying Extra Luggage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ; സര്‍വകാല റെക്കോര്‍ഡ്

ലോക്‌സഭയെ അപേക്ഷിച്ച് യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു, എല്‍ഡിഎഫിന് നേരിയ വര്‍ധന; ബിജെപിക്കും നഷ്ടം

തണുപ്പ് കാലത്തെ ചർമ്മസംരക്ഷണം

ഐ എസ് ആർ ഒയിൽ അപ്രന്റീസ് ആകാൻ അവസരം; നേരിട്ട് നിയമനം

'സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും ജാതിയും മതവും ഇല്ല, രോഗങ്ങൾക്കും ഇല്ല; മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് മതം'

SCROLL FOR NEXT