ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ പ്രതീകാത്മക ചിത്രം
India

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

സബര്‍ബന്‍ ട്രെയിനുകളിലെ യാത്ര നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് നിരക്ക് കൂടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 26മുതല്‍ പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ ട്രെയിനുകളിലെ യാത്ര നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് നിരക്ക് കൂടും.

ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിനും ഒരു പൈസയും എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്. 215 കിലോമീറ്റര്‍ വരെ നിരക്ക് ബാധകമല്ല. 600 കോടിയുടെ രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്.

റെയില്‍വേയുടെ പ്രവര്‍ത്തന ചെലവുകളില്‍ ഉണ്ടായ വന്‍ വര്‍ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചെലവിടുന്നുണ്ട്. പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചെലവ് 2,63,000 കോടി രൂപയായാണ് വര്‍ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

Railways Hikes Fares, Non-AC Tickets To Cost Rs 10 More For Every 500 km

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര്‍ ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി

അപ്രതീക്ഷിതമായി പണം നിങ്ങളിലേയ്ക്ക് എത്തും, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

തകര്‍പ്പന്‍ പ്രകടനവുമായി ജെമിമ റോഡ്രിഗ്‌സ്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം

'ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ

സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും

SCROLL FOR NEXT