എഎന്‍ഐ വീഡിയോയില്‍ നിന്ന്‌ 
India

ഓടുന്ന ബസില്‍ വെള്ളം കയറി; കമ്പിയില്‍ തൂങ്ങി യാത്രക്കാര്‍ (വീഡിയോ)

രാജ്യതലസ്ഥാനത്ത് ശക്തമായ മഴ. റോഡുകളില്‍ വെള്ളം കയറി. വരുന്ന മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴ. റോഡുകളില്‍ വെള്ളം കയറി. വരുന്ന മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. ഓടിക്കൊണ്ടിരുന്ന ബസില്‍ വെള്ളം കയറിയതിന്റെ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. കമ്പിയില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്ന യാത്രക്കാരെയും വീഡിയോയില്‍ കാണാം. 

കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍