ഫയല്‍ ചിത്രം 
India

ഗര്‍ഭിണിയായ ഭാര്യയെ കൊല്ലാന്‍ ഡോക്ടര്‍ക്ക് 'ക്വട്ടേഷന്‍'; 35കാരനെതിരെ കേസ് 

രാജസ്ഥാനില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഡോക്ടര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ശ്രമിച്ച 35കാരനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഡോക്ടര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ശ്രമിച്ച 35കാരനെതിരെ കേസ്. ഭാര്യയെ കൊലപ്പെടുത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചും പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയുമാണ് 35കാരന്‍ ഡോക്ടറെ സമീപിച്ചത്. സര്‍ജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജലാവാര്‍ സിറ്റി പൊലീസ് പരിധിയിലാണ് സംഭവം.എസ്ആര്‍ജെ ആശുപത്രിയിലെ സര്‍ജനായ അഖിലേഷ് മീനയുടെ പരാതിയില്‍ മംഗല്‍ സിങ്ങിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  തന്റെ വീട്ടില്‍ വന്നാണ് യുവാവ് സഹായം അഭ്യര്‍ഥിച്ചത്. ഭാര്യയെ കൊല്ലാന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ നാലഞ്ചു ദിവസമായി യുവാവ് തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു വിളി. തുടര്‍ന്ന് വീട്ടില്‍ വന്നു കണ്ടപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവ് സഹായം അഭ്യര്‍ഥിച്ചതെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

 തുടക്കത്തില്‍ യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് യുവാവിനെ ആട്ടിയോടിച്ചു. എന്നാല്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു