പ്രതീകാത്മക ചിത്രം 
India

രാവിലെ നോക്കിയപ്പോള്‍ കാണാനില്ല; എംഎല്‍എയുടെ എസ്‌യുവി മോഷണം പോയി

സ്ഥിരമായി താന്‍ അപ്പാര്‍ട്ടുമെന്റിന്റെ പുറത്താണ് വാഹനം നിര്‍ത്തിയിടാറുളളത്. ഇന്ന് രാവിലെ നോക്കിയപ്പോള്‍ വാഹനം കാണാനില്ലായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: എംഎല്‍എയുടെ എസ് യുവി മോഷണം പോയി. രാജസ്ഥാന്‍ എംഎല്‍എ നാരായണന്‍ ബെനിവാളിന്റെ വാഹനമാണ് മോഷണം പോയത്. ജയ്പൂരിലെ വിവേക് വിഹാറിലെ ലോക് താന്ത്രിക് പാര്‍ട്ടിയുടെ എംഎല്‍എയുടെ അപ്പാര്‍ട്ടുമെന്റിന്റെ പുറത്തുനിര്‍ത്തിയിട്ടിരുന്ന വാഹനമാണ് ശനിയാഴ്ച രാത്രി കള്ളന്‍മാര്‍ അപഹരിച്ചത്

ശനിയാഴ്ച രാത്രിയാണ് വാഹനം കാണാതായാതെന്ന് എസ്എച്ച്ഒ പറഞ്ഞു. ഇന്നലെ രാത്രി എംഎല്‍എ തന്റെ സ്‌കോര്‍പിയോ അപ്പാര്‍ട്ടുമെന്റിന് പുറത്തുനിര്‍ത്തിയിട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും സിസി ടിവി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സ്ഥിരമായി താന്‍ അപ്പാര്‍ട്ടുമെന്റിന്റെ പുറത്താണ് വാഹനം നിര്‍ത്തിയിടാറുളളത്. ഇന്ന് രാവിലെ നോക്കിയപ്പോള്‍ വാഹനം കാണാനില്ലായിരുന്നെന്ന് എംഎല്‍എ പറഞ്ഞു. പൊലീസിനെ മോഷ്ടാക്കള്‍ക്ക് ഭയമില്ലാത്തതിനാലാണ് വാഹനം മോഷണം പോയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു എംഎല്‍എയുടെ വാഹനം മോഷണം പോയാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗൗര്‍ എംപി ഹനുമാന്‍ ബെനിവാളിന്റെ സഹോദരനാണ് നാരായണ്‍ ബെനിവാള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്