പ്രതീകാത്മക ചിത്രം 
India

പരീക്ഷയ്ക്കിടെ സ്‌കൂള്‍ അടുക്കളയില്‍ ചിക്കന്‍ മുറിക്കാന്‍ നിര്‍ബന്ധിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍

സ്‌കൂളിലെ പാചകക്കാരനെ ഒരു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പരീക്ഷയ്ക്കിടയില്‍ സ്‌കൂള്‍ അടുക്കളയില്‍ ചിക്കന്‍ മുറിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മോഹന്‍ലാല്‍ ദോഡയെന്ന അധ്യാപകന്റെ പെരുമാറ്റത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. മന്ത്രിക്കും പരാതി നല്‍കി.

വിഷയത്തില്‍ മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്‌കൂളിലെ പാചകക്കാരനെ ഒരു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും പറയുന്നു.

സബ്ഡിവിഷണല്‍ ഓഫീസര്‍ ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ രാഹുല്‍ കുമാര്‍ പര്‍ഗിയെ നിര്‍ബന്ധിച്ച് കോഴിയെ മുറിച്ച് തൊലി കളഞ്ഞ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT