പ്രതീകാത്മക ചിത്രം 
India

പ്രാദേശിക ഉത്സവങ്ങളും വിവാഹങ്ങളും; രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി 

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ല്‍ നിന്ന് 25ലേക്കാണ് മാറ്റിയത്. പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും കണക്കിലെടുത്താണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു. ജോധ്പൂര്‍ ബിജെപി എംപി പി പി ചൗധരി, വിവിധ സാമൂഹിക സംഘടനകള്‍ അടക്കം ഇത് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 23ന് വലിയ തോതില്‍ വിവാഹങ്ങളും പ്രാദേശിക ഉത്സവങ്ങളും നടക്കുന്നതിനാല്‍ തീയതി മാറ്റണമെന്നതായിരുന്നു ആവശ്യം.ഇത് കണക്കിലെടുത്താണ് നവംബര്‍ 25ലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് തീയതികളില്‍ മാറ്റമില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT