Rape case accused confesses; footage of him apologizing to girl released screen grab
India

ബലാത്സംഗ കേസിലെ പ്രതി കുറ്റസമ്മതം നടത്തി; പെണ്‍കുട്ടിയോട് മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവം വലിയ വാര്‍ത്തയായതോടെ കര്‍ണാടക പൊലീസ് ഇടപെട്ടു.

വിശദീകരണം ആരാഞ്ഞ് ഡിസിപിയെ കമ്മീഷണര്‍ നേരിട്ട് വിളിപ്പിച്ചു. കേസെടുക്കാന്‍ വൈകിയതെന്താണെന്നുള്ളതില്‍ വിശദീകരണം തേടി. സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് മഡിവാളയില്‍ നിന്നും ആടുഗോഡി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പൊലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ എസ്‌ഐക്കെതിരെയും നടപടിയെടുക്കാനും തീരുമാനമായി. പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കര്‍ണാടക പൊലീസ് സംഘം കേരളത്തിലെത്തി. കഴിഞ്ഞ ദിവസമാണ് ബംഗളൂരു മഡിവാളയില്‍ 20-കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി വന്നത്. സുഹൃത്തുക്കളുടെ കഫേയില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്തിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്വാധീനത്തിന് വഴങ്ങി പരാതി എടുക്കാന്‍ കൂട്ടാക്കാതിരുന്ന മഡിവാള പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം 12 ന് ജോലി ചെയ്തിരുന്ന കഫേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒത്തുകൂടലിന് എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. പെണ്‍കുട്ടി എത്തിയപ്പോള്‍ കഫേ തുടങ്ങാന്‍ ഒത്താശകള്‍ ചെയ്ത, ഹൈനാസ് എന്നയാളും സുഹൃത്തുക്കളുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണം വാങ്ങാന്‍ സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്ത് ഇയാള്‍ അതിക്രമിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. സംഭവമറിഞ്ഞ് ചോദ്യം ചെയ്ത സുഹൃത്തുക്കളെയും പെണ്‍കുട്ടിയെയും പ്രതി ഹൈനാസ് ഭീഷണിപ്പെടുത്തുകയും കുപ്പി പൊട്ടിച്ച് ആക്രമിക്കാന്‍ തുനിയുകയുമായിരുന്നു.

Rape case accused confesses; footage of him apologizing to girl released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

പഴയ മുന്നാർ ദേശീയപാതയിലെ അപകടഭീഷണി ഒഴിയുന്നില്ല; മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണമെന്ന് സബ് കളക്ടർ - വിഡിയോ

സുധാകരന്റെത് സംസ്‌കാര ശൂന്യമായ പ്രതികരണം; രാഷ്ട്രീയമായ ഭ്രാന്ത് പോലെ പുലഭ്യം പറയുന്നു; പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി സിപിഎം

'എംഎൽഎയെ ആണോ അടിക്കാൻ ശ്രമിക്കുന്നത്, നാണമില്ലേ പൊലീസേ'; കോറോ ഹെൽത്ത് ഓഫീസിന് മുന്നിൽ സംഘർഷം; പി.കെ. സനോജിനെതിരെ കയ്യേറ്റ ശ്രമം

ഓണസമ്മാനമായി കേരളത്തിന് നൂറ് അധിക ട്രെയിന്‍ സര്‍വീസുകള്‍; സിംബാബ്വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു പുറത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍