പ്രതീകാത്മക ചിത്രം 
India

ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു; യുവതി ആത്മഹത്യ ചെയ്തു 

തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ആരോപണവിധേയനായ കോണ്‍സ്റ്റബിള്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ആരോപണവിധേയനായ കോണ്‍സ്റ്റബിള്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍. കോണ്‍സ്റ്റബിള്‍ മരിച്ച് രണ്ടാം ദിവസമാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഉത്തര്‍പ്രദേശ് കാന്‍പൂര്‍ ഔരയ്യയിലാണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ യുവതി, വാടക വീട് എടുത്ത് താമസിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര നിരന്തരം ബലാത്സംഗം ചെയ്തതായി യുവതി ആരോപണം ഉന്നയിച്ചിരുന്നു. ദേവ്കാലി പൊലീസ് ഔട്ട്‌പോസ്റ്റിലെ കോണ്‍സ്റ്റബിളായ ജിതേന്ദ്ര ഫത്തേപൂര്‍ സ്വദേശിയാണ്. ജിതേന്ദ്രയ്‌ക്കെതിരെ ദിബിയാപൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതിയും നല്‍കിയിരുന്നു. 

യുവതിയുടെ പരാതിയില്‍ സസ്‌പെന്‍ഷനില്‍ കഴിയവേ കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ ജിതേന്ദ്ര മരിച്ചത്. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം