രത്തന്‍ ടാറ്റയുടെ ജന്മദിനാഘോഷം ലളിതമായ രീതിയില്‍ 
India

ഒരു കപ് കേക്ക്, രണ്ട് ചെറിയ മെഴുകുതിരികള്‍; രത്തന്‍ ടാറ്റയുടെ പിറന്നാള്‍ ആഘോഷം, ലാളിത്യം കണ്ടുപഠിക്കാന്‍ സോഷ്യല്‍മീഡിയ - വീഡിയോ 

ഡിസംബര്‍ 28-നായിരുന്നു രത്തന്റെ 84-ാം പിറന്നാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്തും ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്.ആഘോഷങ്ങള്‍ ആര്‍ഭാടമായി നടത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരും ചുരുക്കമല്ല. ഇതില്‍ നിന്ന് വ്യത്യസ്തമാകുകയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റ. തന്റെ 84-ാം പിറന്നാള്‍ ലളിതമായി നടത്തിയാണ് രത്തന്‍ ടാറ്റ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 

ഒരു കപ് കേക്ക്. അതിനു മുകളില്‍ രണ്ട് ചെറിയ മെഴുകുതിരികള്‍. അത് മെല്ലെ ഊതിക്കെടുത്തിയാണ് രത്തന്‍ടാറ്റ പിറന്നാള്‍ ആഘോഷിച്ചത്. ഇന്ത്യയും ലോകവുമറിയുന്ന രത്തന്‍ ടാറ്റയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഡിസംബര്‍ 28-നായിരുന്നു രത്തന്റെ 84-ാം പിറന്നാള്‍. വീഡിയോയില്‍ രത്തന്‍ ടാറ്റയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശന്തനു നായിഡുവിനെയും കാണാം. രത്തന്‍ മെഴുകുതിരികള്‍ ഊതിക്കെടുത്തുമ്പോള്‍ ശന്തനു ഹാപ്പി ബെര്‍ത്ത്ഡേ പാടുന്നുണ്ട്. ശേഷം കപ് കേക്കില്‍നിന്ന് അല്‍പം പൊട്ടിച്ച് അദ്ദേഹത്തിന്റെ വായില്‍വെച്ചു കൊടുക്കുന്നതും പുറത്തു മെല്ലെ തട്ടുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!