പ്രതീകാത്മക ചിത്രം 
India

ഐസിയുവില്‍ യുവതിയുടെ കണ്‍പോളയില്‍ എലി കടിച്ചു; അന്വേഷണം 

രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കണ്‍പോളയില്‍ എലി കടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കണ്‍പോളയില്‍ എലി കടിച്ചു. തളര്‍വാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ കണ്ണില്‍ നിന്ന് ചോര ഒലിക്കുന്നത് കണ്ടതായി ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോട്ടയിലെ സര്‍ക്കാരിന്റെ കീഴിലുള്ള എംബി ആശുപത്രിയിലാണ് 30 കാരി ചികിത്സയില്‍ കഴിയുന്നത്. കണ്‍പോള എലി കടിച്ച സംഭവം ആശുപത്രി അധികൃതര്‍ സമ്മതിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ചികിത്സ നല്‍കുന്നതായും സൂപ്രണ്ട് നവീന്‍ സക്‌സേന അറിയിച്ചു.

തളര്‍വാതത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് സംസാരിക്കാന്‍ പോലും സാധിക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നു. രാത്രി ഭാര്യയുടെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി നോക്കിയപ്പോള്‍ കണ്ണില്‍ നിന്ന് രക്തം ഒലിക്കുന്നതാണ് കണ്ടത്. കണ്‍പോളയിലെ മുറിവില്‍ നിന്നാണ് രക്തം വന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചതായും ഭര്‍ത്താവ് പറയുന്നു. 

വലതു കണ്‍പോളയ്ക്കാണ് മുറിവ് പറ്റിയത്. കീടങ്ങള്‍ കടിച്ചതാകാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം വാദിച്ചത്. എന്നാല്‍ പിന്നീട് എലി കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു