പ്രതീകാത്മക ചിത്രം 
India

ഫോണ്‍ വാങ്ങാന്‍ പതിനായിരം രൂപ നല്‍കിയില്ല; അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; പിതാവിനെ നേരിട്ടറിയിച്ചു; അറസ്റ്റ്

കൊലപാതകം നടത്തിയ കാര്യം യുവാവ്‌ തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: പുതിയ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് രണ്ടാനമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കൊലപാതകം നടത്തിയ കാര്യം ഇയാള്‍ തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

രേഷ്മ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ രേഷ്മ പ്രതിയുടെ പിതാവ് അബ്ദുറഹിമാന്റെ രണ്ടാം ഭാര്യയാണ്. 

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മകന്‍ കൈസര്‍ വീട്ടിലെത്തുന്നത്. പുതിയ ഫോണ്‍ വാങ്ങാന്‍ പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്ന് അറിയിച്ചതോടെ ദേഷ്യം വന്ന യുവാവ് കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പിതാവ് നടത്തുന്ന ക്ലിനിക്കിലെത്തി ഇയാള്‍ വിവരം പറയുകയായിരുന്നു.  അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മകനെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മകന്‍ മയക്കുമരുന്നിന് അടിമയാണെന്നും അവന്റെ ചീത്തക്കൂട്ടുകെട്ടും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT