പ്രതീകാത്മക ചിത്രം 
India

കാമുകനെ കല്യാണം കഴിക്കാന്‍ സമ്മതിച്ചില്ല; അച്ഛനെ കൊന്ന് കെട്ടിത്തൂക്കി മകളും യുവാവും

വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് മകള്‍ അച്ഛനെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് മകള്‍ അച്ഛനെ കൊലപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാകുകയായിരുന്നു.

സാമ്പല്‍ ജില്ലയില്‍ ജൂലൈ 19നാണ് സംഭവം നടന്നത്. കൃഷി നോക്കാന്‍ പോയ ഹര്‍പാല്‍ സിങ്ങിനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്റെ മരണത്തില്‍ മകള്‍ പൊലീസിന് പരാതി നല്‍കിയിരുന്നില്ല. കുടുംബാംഗങ്ങളും അച്ഛന്‍ തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന് മൊഴി നല്‍കിയത്.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.

ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ പ്രീതിയും കാമുകന്‍ ധര്‍മ്മേന്ദ്രയും പിടിയിലായത്. യുവതിയുടെ കൂട്ടുകാരന്‍ ഒളിവിലാണ് എന്ന് പൊലീസ് പറയുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. വിവാഹത്തിന് അച്ഛന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT