ഫയല്‍ ചിത്രം 
India

കടത്തു തോണികൾക്കും ഇനി രജിസ്ട്രേഷൻ നിർബന്ധമാകും; ഉൾനാടൻ ജലവാഹന ബില്ലുമായി കേന്ദ്ര സർക്കാർ

ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാകും. കേന്ദ്രമന്ത്രിസഭ ബില്ലിന്  അംഗീകാരം നൽകിയതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 

രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ 1917 ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഏക നിയമമായിരിക്കും പുതിയ ബിൽ പാസാകുന്നതോടെ വരിക. 

യന്ത്രവൽകൃത യാനങ്ങൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാണ്. എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റും അതത് തദ്ദേശ സ്ഥാപനങ്ങളിലോ ജില്ലകളിലോ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഒരിടത്തെ റജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ജലവാഹനം അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്കു കടക്കുമ്പോൾ പ്രത്യേക അനുമതി വാങ്ങുകയോ റജിസ്ട്രേഷൻ നടത്തുകയോ വേണ്ടിവരില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

SCROLL FOR NEXT