അമിത് ഷാ, രാഹുൽ ​ഗാന്ധി 
India

അമിത് ഷായ്‌ക്കെതിരായ പരാമർശം; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്

ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ്‌ സമന്‍സ് അയച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ്‌ സമന്‍സ് അയച്ചത്.

അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ കേസിലാണ് നടപടി.  2018ൽ അമിത് ഷാ ബിജെപി അധ്യക്ഷനായിരുന്ന സമയത്താണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.

സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുവെന്ന് ബിജെപി പറയുമ്പോൾ പാർട്ടി അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലപാതക കേസിലെ പ്രതിയാണെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം.

കേസില്‍ ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ എംപി- എംഎല്‍എ കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും രാഹുൽ ഹാജരായില്ലെന്നും വിജയ് മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക