മദ്രാസ് ഹൈക്കോടതി 
India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ ജാതിപ്പേര് വേണ്ട, നീക്കം ചെയ്തില്ലെങ്കില്‍ അംഗീകാരം പിന്‍വലിക്കുമെന്ന് മദ്രാസ് ഹൈക്കോടതി

അംഗീകാരം നഷ്ടമായാല്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഇത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്‍ മാറ്റാത്തതിനാല്‍ അംഗീകാരം നഷ്ടമായാല്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തെരുവുകളുടെ പേരില്‍ നിന്ന് ജാതി സൂചിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്നും ഈ ഭാഗം ഒഴിവാക്കിക്കൂടെയെന്ന് ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു