ഗീത പട്‌നായിക്  
India

പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. തിങ്കളാഴ്ച കട്ടക്കിലെ വസതിയില്‍ സംസ്‌കാരം നടക്കും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Renowned Odia Singer Geeta Patnaik Dies At 73

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്