മന്ത്രി നരോത്തം മിശ്രയെ എയര്‍ലിഫ്റ്റിലൂടെ രക്ഷപ്പെടുത്തുന്നു / എഎന്‍ഐ ചിത്രം 
India

രക്ഷാദൗത്യത്തിനിറങ്ങി;  മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി; ഒടുവില്‍ എയര്‍ലിഫ്റ്റിലൂടെ രക്ഷപ്പെടല്‍ ( വീഡിയോ)

ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്. 

ദുരിതമേഖലയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ 9 പേരെ മന്ത്രി കണ്ടത്. 

ടെറസ് ഒഴികെ വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മന്ത്രിയും സംഘവും അവര്‍ക്കരികിലേക്ക് പോയി. വീടിന് അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് ബോട്ടിന്റെ എഞ്ചിന്‍ തകര്‍ന്നു. 

മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒന്‍പത് പേരേയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'