കീവിലേക്ക് നീങ്ങുന്ന റഷ്യന്‍ സേന/റോയിട്ടേഴ്‌സ്‌ 
India

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രക്ഷാദൗത്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്


ഷ്യ-യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി ആലോചിക്കാനാണ് യോഗം. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. 

രക്ഷാദൗത്യത്തിനായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ വന്നിരുന്നു. കീവ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അടച്ചതതിനെ തുടര്‍ന്നാണ് വിമാനത്തിന് തിരികെ പറക്കേണ്ടിവന്നത്. 

അതേസമയം, യുക്രൈനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പാര്‍ത്ഥ സാരഥി വ്യക്തമാക്കി. വ്യോമ ഗതാഗതം അവസാനിപ്പിച്ചു. റോഡ്, റെയില്‍ ഗതാഗതവും തടസ്സങ്ങള്‍ നേരിടുകയാണ്. 

ഇന്ത്യക്കാര്‍ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ തുടരണം. യാത്ര പുറപ്പെട്ടവര്‍ ഉടന്‍ തന്നെ തിരികെ പോകണം. കീവില്‍ കുടുങ്ങിയവര്‍ നഗരത്തില്‍ തന്നെയുള്ള സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ സര്‍വകലാശാല, കമ്മ്യൂണിറ്റി അംഗങ്ങളുമായും ബന്ധപ്പെടണം. 

അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടണം. എംബസിയുടെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും പാര്‍ത്ഥ സാരഥി പ്രസ്താവനയില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT