പ്രതീകാത്മക ചിത്രം 
India

ബയോമെട്രിക് പഞ്ചിങ് വീണ്ടും; തിങ്കളാഴ്ച മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക് 

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നവംബര്‍ എട്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര പേഴ്‌സണ്‍ മന്ത്രാലയം അറിയിച്ചു. 

കോവിഡ് വ്യാപനം തുടങ്ങി ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഴയപടിയിലേക്ക് തിരിച്ചെത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ വേണ്ടെന്ന് വച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയും പ്രതിദിനം കോവിഡ് ബാധിക്കുന്നവര്‍ താഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകളെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. 

ബയോമെട്രിക് പഞ്ചിങ് 

കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടത്തില്‍ ഓഫീസുകളില്‍ എത്തേണ്ട ജീവനക്കാരുടെ എണ്ണം കുറയ്ക്കുക വരെ ഉണ്ടായി. മേലുദ്യോഗസ്ഥര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയെന്നും ബാക്കി ജീവനക്കാര്‍ വര്‍ക്ക്ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്താല്‍ മതിയെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT