Digital arrest fraud ഫയൽ
India

ഡിജിറ്റല്‍ അറസ്റ്റിനിരയായി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലധികം രൂപ

പൊലീസിന്റെ വേഷം ധരിച്ചാണ് തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഡിജിറ്റല്‍ അറസ്റ്റിനിരയായി വിരമിച്ച ജില്ലാ ജഡ്ജി. ഒരു കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. 69 കാരനായ വിരമിച്ച ജഡ്ജിയുടെ മൊബൈല്‍ നമ്പര്‍ സ്ത്രീക്കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് സൈബര്‍ തട്ടിപ്പുകാര്‍ ഒരു ആഴ്ച മുമ്പ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

ഒരു കോടിയിലധികം രൂപയാണ് തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം മൂന്ന് ദിവസം മുമ്പ് അദ്ദേഹം പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

പൊലീസിന്റെ വേഷം ധരിച്ചാണ് തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തി പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് ഇത്തരം തട്ടിപ്പുകാര്‍ ചെയ്യുന്നത്.

Retd district judge falls prey to 'digital arrest' scam, loses more than Rs one cr

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം'

'ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു'; ചിത്രങ്ങള്‍ കയ്യിലുണ്ടെന്ന് ഭാര്യ

എഫ്ഡി നിക്ഷേപത്തിന് പ്ലാന്‍ ഉണ്ടോ?, കോളബിള്‍, നോണ്‍ കോളബിള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?, കൂടുതല്‍ നേട്ടം ഏതിന്?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 44 lottery result

വീണ്ടും പേടിപ്പിക്കാന്‍ രാഹുല്‍ സദാശിവന്‍; കൂട്ടിന് പൃഥ്വിരാജും മഞ്ജുവും; ആരാധകര്‍ ആവേശത്തില്‍

SCROLL FOR NEXT