പട്‌വാരി ഗജേന്ദ്ര സിങ് / വീഡിയോ ദൃശ്യത്തിൽ നിന്ന് 
India

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസെത്തി; 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍ ( വീഡിയോ)

ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള  വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോകായുക്ത പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ പണം റവന്യൂ ഉദ്യോഗസ്ഥന്‍ വിഴുങ്ങി. മധ്യപ്രദേശില്‍ തിങ്കളാഴ്ചയാണ് സംഭവം. പട്‌വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് ലോകായുക്തയുടെ സ്‌പെഷല്‍ പൊലീസ് സംഘത്തെ കണ്ടതോടെ രക്ഷപ്പെടാനായി കൈക്കൂലി പണം വിഴുങ്ങിയത്. 5000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 

ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫിസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് പണം വിഴുങ്ങി. ഇതേത്തുടര്‍ന്ന് ഇയാളെ കത്‌നി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. 

ഇയാള്‍ വിഴുങ്ങിയ പണത്തില്‍, ഒമ്പത് അഞ്ഞൂറു രൂപ നോട്ടുകളുടെ കഷണങ്ങള്‍ വീണ്ടെടുത്തു. ഗജേന്ദ്ര സിങിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ലോകായുക്ത എസ്പി സഞ്ജയ് സാഹു പറഞ്ഞു.  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'