റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തില്‍ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ വീഴുന്ന ദൃശ്യം 
India

റോഡില്‍ അപ്രതീക്ഷിതമായി ഗര്‍ത്തം, വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ രണ്ടാള്‍ താഴ്ചയുള്ള കുഴിയിലേക്ക് - വീഡിയോ 

പഞ്ചാബില്‍ റോഡില്‍ അപ്രതീക്ഷിതമായി പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ സ്‌കൂട്ടര്‍ വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ റോഡില്‍ അപ്രതീക്ഷിതമായി പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ സ്‌കൂട്ടര്‍ വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലുധിയാനയിലാണ് സംഭവം. ഒരു ബസ് പോയതിന് പിന്നാലെ റോഡില്‍ അപ്രതീക്ഷിതമായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന് സമീപം എത്തിയപ്പോള്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. വാഹനം നിര്‍ത്തുന്നതിന് സമയം കിട്ടുന്നതിന് മുന്‍പ് തന്നെ സ്‌കൂട്ടര്‍ രണ്ടാള്‍ താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നുവെന്ന്് ദൃക്‌സാക്ഷികള്‍ പറയുന്നു.

റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു

ഓടിക്കൂടിയ നാട്ടുകാര്‍ ഇരുമ്പ് ഏണി വച്ചു കൊടുത്താണ് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മുകളിലേക്ക് കയറ്റിയത്. വിദ്യാര്‍ഥിനി്കള്‍ ഗര്‍ത്തത്തില്‍ വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കുഴിയില്‍ കുടിവെള്ളവും മലിനജലവും കൊണ്ടുപോകുന്നതിനുള്ള പൈപ്പുകള്‍ കാണാം. ഇതില്‍ നിന്ന് വെള്ളം ചോര്‍ന്നൊലിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഗര്‍ത്തം നിറഞ്ഞു. പെട്ടെന്ന് ഗര്‍ത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ജോലികള്‍ പ്രാദേശിക ഭരണകൂടം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു