ട്രെയിനില്‍ കാല്‍തെറ്റി വീണ യുവാവിനെ രക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ 
India

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, വാതിലില്‍ കാല്‍തെറ്റി വീണു; പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ നിമിഷങ്ങള്‍- രക്ഷപ്പെടല്‍ വീഡിയോ 

ഗോവയില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവാവിനെ രക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍

Author : സമകാലിക മലയാളം ഡെസ്ക്

പനജി: ഗോവയില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവാവിനെ രക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ യുവാവിനെയാണ് സമയോചിതമായ ഇടപെടലിലൂടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്.

ഗോവയിലെ വാസ്‌കോ ഡാ ഗാമ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. യാത്രക്കാരന്‍ ആരെന്ന് വ്യക്തമായിട്ടില്ല. സ്‌റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്റെ കാല്‍തെറ്റിയത്. 

പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ കുടുങ്ങിയ യുവാവിനെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. വാതിലില്‍ വീണുകിടന്ന യുവാവിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിഴച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി