India

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം, യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

മഹാരാഷ്ട്രയില്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതി വീഴുന്നത് കണ്ട് സമയോചിതമായി ഇടപെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവതിയെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മുംബൈയിലെ ഘട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. മുന്നോട്ടുചലിച്ച് തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചതാണ് യുവതി. ബോഗിയുടെ വാതിലില്‍ കാല്‍തെറ്റി നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമില്‍ വീണു. ഇത് കണ്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമയോചിതമായി ഇടപെടുകയായിരുന്നു.

പ്ലാറ്റ്‌ഫോമില്‍ ഒരു നിമിഷം വീണ് കിടന്ന യുവതിയുടെ കാലുകള്‍ ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയില്‍പ്പെടുന്നതിന് മുന്‍പ്, യുവതിയെ വലിച്ച് മാറ്റി രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT