തോമസ് കപ്പ് നേടിയ ഇന്ത്യന്‍ ടീം 
India

പുതുചരിത്രം; ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ പാരിതോഷികം

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമീന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 

നിലവിലെ ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ നേട്ടം. ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ഫൈനലിലെത്തിയ ഇന്ത്യ അത്യുജ്ജ്വല പോരാട്ടം പുറത്തെടുത്താണ് കന്നി കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം ഉറപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ സിം?ഗിള്‍സില്‍ ലക്ഷ്യ സെന്‍ വിജയിച്ചപ്പോള്‍ പിന്നാലെ നടന്ന പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വിജയിച്ചു. രണ്ടാം സിം?ഗിള്‍സില്‍ കിഡംബി ശ്രീകാന്തും വിജയം സ്വന്തമാക്കിയാണ് ഇന്ത്യക്ക് ചാമ്പ്യന്‍പട്ടം സമ്മാനിച്ചത്.

ക്വാര്‍ട്ടറിലും സെമിയിലുംഅവിശ്വസനീയ വിജയം സമ്മാനിച്ച മലയാളി താരം എച്എസ് പ്രണോയി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചതിനാല്‍ പ്രണോയിക്ക് ഫൈനലില്‍ ഇറങ്ങേണ്ടി വന്നില്ല.

രണ്ടാം സിംഗിള്‍സില്‍ ശ്രീകാന്ത് ജൊനാഥന്‍ ക്രിസ്റ്റിയെ അനായാസം വീഴ്ത്തിയാണ് കിരീടമുറപ്പിച്ചത്. 21-15, 23-21 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ ജയം.

ആദ്യ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ച് ലീഡൊരുക്കിയപ്പോള്‍ പിന്നാലെ മറ്റൊരു തിരിച്ചുവരവിലൂടെ പുരുഷ വിഭാഗം ഡബിള്‍സിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് ലീഡുയര്‍ത്തി.

ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് ഷാന്‍- കെവിന്‍ സഞ്ജയ സുകമല്‍ജോ സഖ്യത്തെയാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചു കയറിയത്. 18-21, 23-21, 21-19.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ വീഴ്ത്തിയാണ് ഇന്ത്യയെ മുന്നില്‍ കടത്തിയത്.

ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോര്‍: 8-21, 21-17, 21-16.

ആദ്യ സെറ്റില്‍ 8-21 എന്ന സ്‌കോറിലാണ് ലക്ഷ്യ വീണത്. പിന്നീട് ശക്തമായി തിരിച്ചടിച്ച താരം 21-17, 21-16 എന്ന സ്‌കോറിന് വിജയം പിടിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT