പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസം​ഗം/ പിടിഐ 
India

വെറും അഞ്ചുശതമാനം പലിശ, മൂന്ന് ലക്ഷം രൂപ വരെ വായ്പ; വിശ്വകര്‍മ്മ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം, 30 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം 

കരകൗശലത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വിശ്വകര്‍മ്മ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കരകൗശലത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പിഎം വിശ്വകര്‍മ്മ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. 30 ലക്ഷം കരകൗശലത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിശ്വകര്‍മ്മ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

2028 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് പദ്ധതിക്കായി 13,000 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ 18 പരമ്പരാഗത ട്രേഡുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പിഎം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവ വഴി കരകൗശലത്തൊഴിലാളികള്‍ക്ക് അംഗീകാരം നല്‍കും. വെറും അഞ്ചു ശതമാനം പലിശനിരക്കില്‍ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയാണ് തൊഴിലാളികള്‍ക്ക് അനുവദിക്കുക. അടുത്ത ഗഡുവായി രണ്ടുലക്ഷം രൂപ കൂടി പലിശ സബ്‌സിഡിയോടെ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.  നൈപുണ്യ വികസനം, ടൂള്‍കിറ്റ്, ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം, വിപണന പിന്തുണ എന്നിവയും നല്‍കും. ആദ്യഘട്ടത്തില്‍  മരപ്പണിക്കാര്‍, ബോട്ട് നിര്‍മ്മാതാക്കള്‍, സ്വര്‍ണ്ണപ്പണിക്കാര്‍, ശില്‍പികള്‍, ചെരുപ്പ് നിര്‍മ്മാതാക്കള്‍, കൊത്തുപണിക്കാര്‍ എന്നിവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും