ഫയല്‍ ചിത്രം 
India

‘മുഖ്യമന്ത്രിയെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ’; പാരിതോഷികം പ്രഖ്യാപിച്ച് മൊഹാലിയിൽ പോസ്റ്റർ; അന്വേഷണം 

പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങിനെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങിനെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ. മൊഹാലിയിലാണ് പോസ്റ്റർ പതിച്ചത്. പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡി ട്രാക് ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അമരിന്ദർ സിങ്ങിനെതിരെ നേരത്തെയും ഭീഷണികളെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകളിൽ ഡിസംബർ 14ന് കരി ഓയിൽ ഒഴിച്ചതിൽ പൊലീസ് കേസ് എടുത്തിരുന്നു. കർഷകസമരം നടക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെയും ആം ആദ്മിക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി അമരിന്ദർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന് ഭീഷണികളുയരുന്നത്. പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചയാളെ അന്വേഷിക്കുകയാണ് പഞ്ചാബ് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

SCROLL FOR NEXT