പ്രതീകാത്മക ചിത്രം 
India

അച്ഛന്റെ തല്ല് ഭയന്ന് വീട് വിട്ടിറങ്ങി; 12കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു 

അച്ഛന്റെ തല്ലില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് വിട്ടിറങ്ങിയ 12കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അച്ഛന്റെ തല്ലില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് വിട്ടിറങ്ങിയ 12കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹം മുഴുവന്‍ കടിച്ചുകീറിയതിന്റെ പാടുകളുണ്ട് എന്ന് പൊലീസ് പറയുന്നു. 

ഉത്തര്‍പ്രദേശ് കനൂജ് ജില്ലയിലാണ് സംഭവം. 12കാരനായ പ്രിന്‍സ് ആണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായ പ്രിന്‍സിന്റെ അച്ഛന്‍ ഓംകാര്‍ വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നത് പതിവാണ്. ഭാര്യയെയും മക്കളെയും തല്ലാറുമുണ്ടെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ചയും മകന്‍ പ്രിന്‍സിനെ അച്ഛന്‍ തല്ലി. അച്ഛന്‍ വീണ്ടും തല്ലുമെന്ന് ഭയന്ന് പ്രിന്‍സ് വീട് വിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ ബുധനാഴ്ചയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അമ്മ വീട്ടിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ, വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ കുട്ടിയുടെ അമ്മ, മൃതദേഹം പ്രിന്‍സിന്റേതാണ് എന്ന് തിരിച്ചറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT