പ്രതീകാത്മക ചിത്രം  
India

വിവാഹത്തിന് തൊട്ട് മുമ്പ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടി

പത്ത് ദിവസത്തിന് ശേഷം ഇരുവരും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടി. 48 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും കൗണ്‍സിലിങിനും ശേഷം ഇരുവരേയും വിട്ടയച്ചു. യുപിയിലെ മനോഹര്‍പൂര്‍ നിവാസിയായ 39 കാരിയായ സപ്‌നയും മകളുടെ പ്രതിശ്രുത വരനായ 25കാരന്‍ രാഹുലുമാണ് ഒളിച്ചോടിയത്. പത്ത് ദിവസത്തിന് ശേഷം ഇരുവരും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

തങ്ങള്‍ റിലേഷന്‍ഷിപ്പിലാണെന്നും വിവാഹം കഴിക്കാന്‍ കഴിക്കാന്‍ തീരുമാനിച്ചതായും ഇവരും വാദിച്ചു. മാത്രമല്ല ഭര്‍ത്താവിന്റേയും കുട്ടികളുടേയും അടുത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സപ്‌നയും പറഞ്ഞു. രണ്ട് പേരും പ്രായപൂര്‍ത്തിയായവരാണെന്നും അവരുടെ മനസ് മാറ്റാന്‍ നിര്‍ബന്ധിക്കുന്ന കാര്യങ്ങളൊന്നും നിയമത്തിലില്ലെന്നും അതുകൊണ്ട് ഇരുവരേയും വിട്ടയക്കുകയാണെന്നും പൊലീസ് പറഞ്ഞു. സപ്നയെ തിരികെ കൊണ്ടുവരുന്നതിനായി യുവതിയുടെ ഭര്‍ത്താവും കുട്ടികളും പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ തിരികെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഭര്‍ത്താവും കുടുംബവും പറയുകയും ചെയ്തു. തിരികെ വരാന്‍ തയ്യാറായില്ലെങ്കില്‍ ഒളിച്ചോടിയപ്പോള്‍ കൊണ്ടുപോയ ആഭരണങ്ങളും അഞ്ച് ലക്ഷം രൂപയും തിരികെ നല്‍കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് സപ്‌നയുടെ വാദം.

ഏപ്രില്‍ 6നാണ് സപ്നയെ കാണാതായത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിച്ചപ്പോള്‍ മകളുടെ വരനെയും കാണാതായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇരുവരും സ്റ്റേഷനില്‍ കീഴടങ്ങുകയും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?, കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: വിഡി സതീശന്‍

'ഒന്നിനുപിറകെ ഒന്നൊന്നായി കുത്തി'; അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

17,000 രൂപയില്‍ താഴെ വില, 6,500എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

ചൂടുകാലത്ത് മുടികൊഴിച്ചിൽ കൂടുന്നോ? പരിഹാരം ഉണ്ട്

'ഈ സൗകര്യങ്ങൾ ആരോ​ഗ്യത്തിന് സൗകര്യപ്പെടില്ല', വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട 5 സാധനങ്ങൾ

SCROLL FOR NEXT